TRENDING:

കണ്ണൂരിൽ അക്രമം തുടരുന്നു; വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ബിജെപി എംപി വി. മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനുനേരെ ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്‍റെയും സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്‍റെ വീടും ആക്രമിക്കപ്പെട്ടത്.
advertisement

ഷംസീറിന്‍റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്. കണ്ണൂരില്‍ സിപിഎം -ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. തലശേരിയില്‍ വ്യാപകമായി സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായി.

advertisement

അതേസമയം സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് അവധികൾ റദ്ദാക്കി മടങ്ങി എത്താൻ നിർദേശം നല്‍കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ അക്രമം തുടരുന്നു; വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ്