CPM നേതാവിന്‍റെ വീടിനുനേരെ ബോംബേറ്; അടൂരിൽ നിരോധനാജ്ഞ
Last Updated:
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ തുടങ്ങിയ സംഘർഷാവസ്ഥയ്ക്ക് അടൂരിൽ ശമനമില്ല. വെള്ളിയാഴ്ച രാത്രിയിൽ അടൂരിൽ വീണ്ടും അക്രമമുണ്ടായി. CITU ഏരിയ സെക്രട്ടറിയും CPM ഏരിയ കമ്മറ്റിയംഗവുമായ പി.രവീന്ദ്രന്‍റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ അടൂരിലും പരിസരപ്രദേശങ്ങളിലും മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ
ഏർപ്പെടുത്തി. അടൂർ, കൊടുമൺ, പന്തളം സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി മുതൽ തുടങ്ങിയ അക്രമസംഭവങ്ങളിൽ നാൽപ്പതോളം വീടുകളാണ് അടൂരിലും പരിസരപ്രദേശങ്ങളിലുമായി തകർക്കപ്പെട്ടത്. ബിജെപി-സിപിഎം പ്രവർത്തകർ പലയിടങ്ങളിലും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. പ്രദേശത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 11:21 PM IST