TRENDING:

പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം; സമരത്തിനിറങ്ങേണ്ടത് വിശ്വാസിയുടെ ബാധ്യതയെന്ന് സമസ്ത നേതാവ്

Last Updated:

ദുർബലരായവർക്ക് വേണ്ടി നിങ്ങൾ എന്തുകൊണ്ട് സമരത്തിനിറങ്ങുന്നില്ലെന്ന ചോദ്യവും ഖുർആൻ ഉയർത്തുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പാലത്തായി പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ വിമർശനവുമായി സമസ്ത നേതാവ് ബഹാവുദീൻ നദ് വി. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലൂടെ നടത്തിയതെന്ന് ബഹാവുദീൻ നദ് വി ഫേസ് ബുക്കിൽ വിമർശിക്കുന്നു. ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും ഇക്കാര്യത്തിൽ പുലർത്തുന്ന മൗനം ചെറുത്ത് തോൽപിക്കണം.
advertisement

പീഡിപ്പിക്കപ്പെട്ട കുട്ടി അനാഥയാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അനാഥകളുടെ സംരക്ഷണം വിശ്വാസികളുടെ ബാധ്യതയാണെന്ന് ഖുർആൻ പറയുന്നുണ്ട്. ദുർബലരായവർക്ക് വേണ്ടി നിങ്ങൾ എന്തുകൊണ്ട് സമരത്തിനിറങ്ങുന്നില്ലെന്ന ചോദ്യവും ഖുർആൻ ഉയർത്തുന്നു. പാലത്തായി വിഷയത്തിൽ വിശ്വാസികൾ സമരത്തിനിറങ്ങണമെന്നും ബഹാവുദീൻ നദ് വി ആഹ്വാനം ചെയ്യുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നമ്മുടെയെല്ലാം പ്രത്യേക ശ്രദ്ധയും പിന്തുണയും അനിവാര്യമായും അര്‍ഹിക്കുന്നൊരു കേസാണ് കണ്ണൂര്‍ ജില്ലയിലെ. പാലത്തായിയിലേത്. സവിശേഷമായ പല ഘടകങ്ങളും കാരണം ഈ കേസ് പരാജയപ്പെടാതിരിക്കേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെയും വിശിഷ്യ വിശ്വാസീ സമൂഹത്തിന്റെയുമെല്ലാം പൊതു ബാധ്യത കൂടിയായി വരുന്നു. ബി.ജെ.പി നേതാവായ സ്‌കൂൾ അധ്യാപകന്‍ പ്രതിസ്ഥാനത്തുണ്ടെന്നതു മാത്രമല്ല, പിതാവ് മരണപ്പെട്ട അനാഥയായൊരു പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്നത് നമ്മളെയെല്ലാം അങ്ങേയറ്റം അസ്വസ്ഥരാക്കേണ്ടതാണ്.

advertisement

TRENDING: കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ [NEWS] ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി ഇന്ത്യ; ദുബായ് പൊലീസ് ചോദ്യം ചെയ്തു [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]

advertisement

അനാഥ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സമൂഹത്തിന്റെ പൊതുബാധ്യതയാണ് അനാഥ സംരക്ഷണമെന്ന് നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്. അനാഥാലയങ്ങളുണ്ടാക്കലും അവര്‍ക്ക് ഭക്ഷണ-വസ്ത്ര-പാര്‍പ്പിട സൗകര്യങ്ങളൊരുക്കലും മാത്രമല്ല ഇസ്‌ലാമിക ദൃഷ്ട്യാ അനാഥ സംരക്ഷണം. മറിച്ച്, അവരുടെ അിഭിമാനവും അവകാശവും ചാരിത്ര്യവുമൊക്കെ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ പ്രത്യേക ബാധ്യതയാണ്.

അനാഥ ബാലികയെ നിഷ്‌കരുണം പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെയും ഇപ്പോൾ ജാമ്യം അനുവദിച്ചതിലൂടെയും വെളിവായിരിക്കുന്നത്. നിസാര വകുപ്പുകള്‍ ചുമത്തി ബി.ജെ.പി നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനും മൗനം പാലിക്കുന്നത് ചെറുത്തുതോല്‍പ്പിച്ചേ തീരൂ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിഭീകരവും കിരാതവുമായ ഈ നീതി നിഷേധത്തിനെതിരെ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അനാഥ ബാലികയുടെ അവകാശപ്പോരാട്ടമെന്ന നിലയില്‍ മുസ്‌ലിം സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെടുക്കണം. നമ്മുടെ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇവ്വിഷയത്തിലെ അലംഭാവം വിട്ടൊഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ കൃത്യവിലോപത്തിന് നാം വലിയ വിലകൊടുക്കുകയും  മറുപടി പറയുകയും ചെയ്യേണ്ടിവരുമെന്നു തീര്‍ച്ച. ദുര്‍ബലരായ കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ധര്‍മ സമരമനുഷ്ഠിക്കുന്നില്ല എന്ന ഖുര്‍ആനിക താക്കീത് (4:75) നമ്മുടെ ശ്രവണ പുടങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കട്ടെ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലത്തായി പീഡനക്കേസ്: പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം; സമരത്തിനിറങ്ങേണ്ടത് വിശ്വാസിയുടെ ബാധ്യതയെന്ന് സമസ്ത നേതാവ്
Open in App
Home
Video
Impact Shorts
Web Stories