TRENDING:

ബാണാസുര ഡാം ഷട്ടർ വെള്ളിയാഴ്ച്ച ഉയർത്തും; ജാ​ഗ്രത നിർദേശം

Last Updated:

കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാണാസുര ഡാം ഷട്ടർ വെള്ളിയാഴ്ച്ച ഉയർത്തും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്റ്ററുടെ അറിയിപ്പ്. ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ നാളെ (27-6-2025) ന് രാവിലെ 10.00 മണിക്ക് 10 സെൻ്റീ മീറ്റർ വീതം ഉയർത്തും.
News18
News18
advertisement

സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടിയന്തിര സാഹചര്യത്തിൽ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ 1077 എന്ന നമ്പറിൽ വിളിക്കാം. പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും എല്ലാ മുൻ കരുതലുകളും കൈക്കൊണ്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാണാസുര ഡാം ഷട്ടർ വെള്ളിയാഴ്ച്ച ഉയർത്തും; ജാ​ഗ്രത നിർദേശം
Open in App
Home
Video
Impact Shorts
Web Stories