പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ ആണ്. മുന്ന 2013 ൽ പാസ്പ്പോർട്ട് ഒന്നുമില്ലാതെ ഷാക്കിറ ബോർഡർ വഴി ഇന്ത്യയിലേക്ക് വന്നു. ബാംഗ്ലൂരിൽ എത്തിച്ചേർന്ന ഇയാള് അത്തിബല്ലെ എന്ന സ്ഥലത്ത് ഉള്ള വസ്ത്ര നിർമാണ കമ്പനിയിൽ ജോലിക്ക് ചേർന്നു. ബാംഗ്ലൂരിൽ 40 ദിവസം ജോലി ചെയ്ത ശേഷം തിരുപ്പൂർ വഴി മലപ്പുറത്തെ ഒരു വസ്ത്ര നിർമാണ സ്ഥാപനത്തിൽ എത്തി. 6 മാസത്തിന് ശേഷം തിരുപൂരിലേക്ക് പോയി. അവിടെ വെച്ച് 1500 രൂപക്ക് പശ്ചിമബംഗാൾ അഡ്രസ്സ് ഉണ്ടാക്കി വ്യാജ ആധാർ കാർഡ് ശരിയാക്കി . ഇത് ഉപയോഗിച്ച് രണ്ട് സിം കാർഡുകളും എടുത്തിട്ടുണ്ട്.
advertisement
TRENDING:International Yoga Day 2020| നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]
2019 ലാണു ഇയാൾ തിരുനാവായില് എത്തുന്നത്. അന്ന് മുതൽ ഇവിടെ ഒരു വസ്ത്ര നിർമാണ യൂണിറ്റിൽ ആണ് ജോലി ചെയ്യുന്നത്. ചെമ്പിക്കലിൽ ഒരു വാടക ക്വർട്ടേഴ്സിൽ ആയിരുന്നു താമസം. ഇതിനിടെ ബംഗ്ലാദേശിലേക്ക് തിരിച്ചു പോയി വിവാഹം ചെയ്തു തിരിച്ചെത്തുകയും ചെയ്തു. ഭാര്യ ബംഗ്ലാദേശിൽ തന്നെ ആണ്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ പിടിയിൽ ആകുന്നത്. പാസ്പോർട്ട് ഇല്ലാതെ അനധികൃതമായി താമസിച്ചതിന് ആണ് ഇയാൾക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.