TRENDING:

'ഭാരത് അരി' 10 രൂപ ലാഭത്തില്‍ വിൽക്കുമ്പോൾ കെ റൈസ് കൊടുക്കുന്നത് 10 രൂപ നഷ്ടം സഹിച്ച്‌; മുഖ്യമന്ത്രി

Last Updated:

'ഭാരത് റൈസിൽ കേന്ദ്ര സർക്കാരിന് ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മാത്രമാണ് ലക്ഷ്യം. അതേസമയം സംസ്ഥാനം കെ റൈസ് വിൽക്കുന്നത് സബ്സിഡി നൽകിയാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: 'ഭാരത് അരി' 10 രൂപ ലാഭത്തില്‍ വിൽക്കുമ്പോൾ കെ റൈസ് കൊടുക്കുന്നത് 10 രൂപ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ ‘ഭാരത് അരി’യ്ക്ക് ബദലായി, സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘കെ റൈസ്’ ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ 49 പൈസ ലാഭം എടുത്താണ് വിൽപന. ഭാരത് റൈസിൽ കേന്ദ്ര സർക്കാരിന് ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മാത്രമാണ് ലക്ഷ്യം. അതേസമയം സംസ്ഥാനം കെ റൈസ് വിൽക്കുന്നത് സബ്സിഡി നൽകിയാണ്. 40 രൂപക്ക് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 29 രൂപ 30 പൈസ നിരക്കിൽ ജനങ്ങൾക്ക് നൽകുന്നത്. ഓരോ കിലോ അരിക്കും 10 രൂപ മുതൽ 11 രൂപ വരെ സബ്സിഡി ലഭിക്കുന്നു.
പിണറായി വിജയൻ
പിണറായി വിജയൻ
advertisement

Also read-'പ്രതിയുമായി കൈ കോർക്കുന്നോ? എന്താണ് സർക്കാരിന്റെ തടസ്സം?' ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്‍ഡിഎഫ് സർക്കാർ വിപണി ഇടപെടലുകളിലൂടെ ആശ്വാസം പകരുന്ന നടപടികള്‍ നിരവധിയാണ് സ്വീകരിച്ചുപോരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ കമ്പോളത്തില്‍ വലിയതോതില്‍ പല ബ്രാൻഡുകളോടും മത്സരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോ. സപ്ലൈകോ ബ്രാൻഡിംഗ് പ്രധാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ശബരി കെ റൈസ് എന്ന പ്രത്യേക ബ്രാൻഡില്‍ അരി വിതരണം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭക്ഷണം മുടക്കുന്നവരാണെന്നും പ്രളയകാലത്തെ ദുരിതാശ്വാസ അരിയ്ക്ക് പണം പിടിച്ചു വാങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. എഫ്സിഐയിൽ നിന്ന് അരി ലേലത്തിന് എടുക്കുന്നതിന് സപ്ലൈകോയെ വിലക്കിയ വിഷയത്തിൽ കേന്ദ്രത്തിന്റേത് ഫെഡറൽ സമീപനത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാരത് അരി' 10 രൂപ ലാഭത്തില്‍ വിൽക്കുമ്പോൾ കെ റൈസ് കൊടുക്കുന്നത് 10 രൂപ നഷ്ടം സഹിച്ച്‌; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories