TRENDING:

തൃശൂരിൽ വൻ തീപിടിത്തം; റെയിൽവേ പാർക്കിങിൽ ഇരുന്നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചതായി സൂചന

Last Updated:

പാർക്കിങ് ഏരിയയിലെ മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് ഇന്ന് രാവിലെ 6.30യോടെ തീപിടുത്തമുണ്ടായത്. പാർക്ക് ചെയ്തിരുന്ന ഇരുന്നൂറിലേറെ ബൈക്കുകളിൽ പലതും കത്തിനശിച്ചതായാണ് സൂചന. പാർക്കിങ് ഏരിയയിലെ മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.
News18
News18
advertisement

അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. പാർക്കിങ് ഏരിയയിൽ തിങ്ങിനിറഞ്ഞു വാഹനങ്ങൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, രണ്ട് വണ്ടികൾക്ക് മാത്രമാണ് ആദ്യം തീപിടിച്ചതെന്നും അത് തുടക്കത്തിൽ അണക്കാമായിരുന്നുവെന്നും ഫയർ എഞ്ചിൻ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബെെക്കുകൾക്ക് തീപിടിച്ചതെന്ന് ദൃക്സാക്ഷിയായ യാത്രക്കാരൻ പറഞ്ഞു. തീ പടരാനുള്ള കാരണം വ്യക്തമല്ല. റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ വൻ തീപിടിത്തം; റെയിൽവേ പാർക്കിങിൽ ഇരുന്നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചതായി സൂചന
Open in App
Home
Video
Impact Shorts
Web Stories