തിരുവനന്തപുരം: ബാർകോഴകേസിൽ കുറ്റം ചെയ്തതിന്റെ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടെന്ന് ബിജു രമേശ് പറഞ്ഞു. അഴിമതിക്കാരെ തുടച്ചുനീക്കുമെന്ന സന്ദേശമാണ് കോടതി ഉത്തരവ്. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്നതിനു മാറ്റമുണ്ടെന്നാണ് വിധിയിലൂടെ വ്യക്തമായതെന്ന് കേസിലെ പരാതിക്കാരനും ബാറുടമയുമായ ബിജു രമേശ് പറഞ്ഞു. ഗവ: പ്രോസിക്യൂട്ടറെ പോലും വിലക്കെടുക്കുയും ഉദ്യോഗസ്ഥരില്‍ സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്തുകയുമുണ്ടായെന്ന് ബിജു രമേശ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ