ഇരുപാർട്ടികൾക്കും പ്രത്യയശാസ്ത്ര രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിലൊന്നാണ് ഇന്ത്യ ഫാസിസ്റ്റ് ഭരണത്തിൽ കീഴിലാണെന്ന നിലപാട്. അതിനോട് യോജിക്കാൻ കഴിയില്ലെന്നത് സിപിഎമ്മിന്റെ വ്യക്തമായ നയമാണ്. അതിലൊന്നും വ്യക്തത വരുത്താതെ കൂട്ടി യോജിപ്പിച്ചാൽ വീണ്ടും കീറും. കഷണങ്ങളായ മുണ്ട് കൂട്ടിത്തുന്നിയാൽ വീണ്ടും കീറും. പരിഹരിക്കപ്പെടാത്ത വ്യക്തതയില്ലാത്ത പ്രശ്നങ്ങളുണ്ടെന്നും എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരുമയെപ്പറ്റി ചിന്തിക്കാൻ കാലമായെന്നും നാളെ അത് ഉണ്ടാകുമോ എന്ന് സിപിഐക്ക് വ്യാമോഹമല്ലെന്നും എന്നാൽ അത് കാലത്തിൻറെ ആവശ്യമാണെന്നും ഒരു പൊതുപരിപാടിയിലാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആർഎസ്എസും ബിജെപിയും പിടിമുറുക്കുമ്പോൾ സിപിഐയും സിപിഎമ്മും ഐക്യപ്പെടേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്ന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണത്തെക്കുറിച്ചാണ് സിപിഐ പറയുന്നത്. ഇരു പാർട്ടികളും ഒന്നിക്കാൻ തീരുമാനിച്ചാൽ അതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും പറയേണ്ടി വരുമെന്നും അത് അകലാനല്ല അടുക്കാൻ വേണ്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.