TRENDING:

ബിഷപ്പിന് ആരോഗ്യമുണ്ട്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താത്തതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാർജ് ചെയ്തു. രാവിലെയും നെഞ്ചുവേദനയാണെന്ന് ബിഷപ്പ് ആവർത്തിച്ചിരുന്നു. ഇ സി ജിയിൽ കാര്യമായ വ്യതിയാനം രേഖപ്പെടുത്തിയില്ല. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ഡ്രോപ്പ് ഐ പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. ആരോഗ്യനില തൃപ്തികരമായ സാഹചര്യത്തിൽ ബിഷപ്പിനെ ഡിസ്ചാർജ് ചെയ്തു.
advertisement

ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; നെഞ്ചുവേദനയെന്ന് ആവർത്തിച്ച് ബിഷപ്പ്

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോകും. തുടർന്ന് പാലാ മജിസ്ട്രേട് കോടതിയിൽ ഹാജരാക്കും. ബിഷപ്പിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇന്നലെ രാത്രിയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പിന് ആരോഗ്യമുണ്ട്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു