ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; നെഞ്ചുവേദനയെന്ന് ആവർത്തിച്ച് ബിഷപ്പ്

Last Updated:
തിരുവനന്തപുരം: നെഞ്ചുവേദനയാണെന്ന് രാവിലെയും ആവർത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. എന്നാൽ, ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, ബിഷപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഇസിജിയിൽ നേരീയ വ്യതിയാനം മാത്രമാണ് പരിശോധനയിൽ തെളിഞ്ഞത്. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ഡ്രോപ്പ് ഐ പരിശോധനാഫലം നെഗറ്റീവ് ആണ്. ആരോഗ്യനില തൃപ്തികരമായ സാഹചര്യത്തിൽ ബിഷപ്പിനെ ഡിസ്ചാർജ് ചെയ്തു.
ബിഷപ്പിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഡോക്ടർമാരെ കണ്ടിരുന്നു. ഫ്രാങ്കോയുടെ ആരോഗ്യനില സംബന്ധിച്ച കാര്യം ചർച്ച ചെയ്തു. പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയ സാഹചര്യത്തിലാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
ഡിസ്ചാർജ് ചെയ്ത പശ്ചാത്തലത്തിൽ ബിഷപ്പിനെ ഇന്നുതന്നെ മജിസ്ട്രേടിനു മുമ്പിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; നെഞ്ചുവേദനയെന്ന് ആവർത്തിച്ച് ബിഷപ്പ്
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement