TRENDING:

കണ്ണൂർ പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം; 'ബിജെപി ആസൂത്രണം ചെയ്തത്': കോടിയേരി ബാലകൃഷ്ണൻ

Last Updated:

പരിശീലനം ലഭിച്ചയാളുകളാണ് കൊലപാതകത്തിന് പിന്നിൽ. രണ്ട് മാസം മുൻപ് ആർഎസ്എസുകാർക്ക് പരിശീലനം നൽകിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം (Cpm Activist Murder) ബിജെപി(BJP) ആസൂത്രണം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). മൃഗീയമായാണ് ഹരിദാസിനെ ആർഎസ്എസ്-ബിജെപി നേതൃത്വം കൊലപ്പെടുത്തിയത്.
Kodiyeri_Balakrishnan
Kodiyeri_Balakrishnan
advertisement

പരിശീലനം ലഭിച്ചയാളുകളാണ് കൊലപാതകത്തിന് പിന്നിൽ. രണ്ട് മാസം മുൻപ് ആർഎസ്എസുകാർക്ക് പരിശീലനം നൽകിയിരുന്നു. ഇവരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംശയിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസ്സിന്റെ ആക്രമണങ്ങളിൽ സമഗ്ര അന്വേഷണം വേണം. പൊലീസിന്റെ പരാജയമെന്ന ആരോപണം കൊലപാതകം നടത്തി സാർക്കാരിന്റെ തലയിലേക്ക് കെട്ടി വയ്ക്കാനുള്ള ശ്രമമാണ്.

കേരളം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ പെട്ടു പോകരുത്. സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർഎസ്എസ് കരുതേണ്ട. കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചുകൊണ്ടാണ് പാർട്ടി വളർന്നത്. അത് ഇനിയുമുണ്ടാകും.

advertisement

Also Read-Cpm Activist Murder| കണ്ണൂരിൽ സിപിഎം പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു; കാല് വെട്ടിമാറ്റിയ നിലയിൽ

കൊലക്കത്തി താഴെ വയ്ക്കാൻ ആർഎസ്എസും ബിജെപിയും തയ്യാറാവുന്നില്ല. തലശ്ശേരിയിലെ കൊലപാതകത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. അരാജകത്വം സൃഷ്ട്ടിക്കാനുള്ള ശ്രമമാണ് ആർഎസ്എസ്സും ബിജെപിയും നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശിയായ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്.

advertisement

രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല് വെട്ടിമാറ്റിയ നിലയിലാണ്. കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു.

ഒരാഴ്ച മുമ്പ് പ്രദേശത്ത് സി പി എം - ആർ എസ് എസ് സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം; 'ബിജെപി ആസൂത്രണം ചെയ്തത്': കോടിയേരി ബാലകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories