പാർട്ടി നേത്യത്വത്തോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും കോർപറേഷൻ തിരഞ്ഞെടുപ്പിൽ നേമം വാർഡിലുള്ള ഒരാൾ മതിയെന്ന പ്രവർത്തകരുടെ ആവശ്യത്തിൽ പാർട്ടി നേതൃത്വം നടപടിയെടുത്തില്ലെന്നും രാജിക്കത്തിൽ പറഞ്ഞിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ നേമം മേഖലയിലെ അഞ്ചുവാർഡുകളിലും ബിജെപിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. പൊന്നുമംഗലം സ്ത്രീസംവരണമായതോടെയാണ് എം ആർ ഗോപന് വാർഡ് മാറേണ്ടിവന്നത്. നേമം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി ജില്ലാ നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും പിന്തുണ എം ആർ ഗോപന് ലഭിക്കുകയും ചെയ്തതോടെയാണ് നേമം ഏരിയാ പ്രസിഡന്റിന്റെ രാജിയുണ്ടായത്.
advertisement
ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനുമാണു കത്ത് നൽകിയത്.
ഇതോടെ ജില്ലാ നേതൃത്വം ബുധനാഴ്ച രാത്രി തന്നെ ജയകുമാറുമായി ചർച്ച നടത്തി. കരുമം, പൊന്നുമംഗലം വാർഡുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ജില്ലാ നേതൃത്വം പ്രവർത്തകരുടെ അഭിപ്രായം പരിഗ ണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രമായ നേമത്ത് പ്രവർത്തകരും നേതാക്കളും രണ്ടു തട്ടിലായത് ജില്ലാ നേത്യത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കോർപറേഷനിലെ 70 സീറ്റുകളിലാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. ഈ വാർഡുകളിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേയർ സ്ഥാനത്തേക്കും ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ആലോചന.
