ടിക്കാറാം മീണയ്ക്കെതിരെ ബിജെപി പരാതി നൽകി
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ പരാതിയുമായി ബിജെപി. ടിക്കാറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്കിയത്. പാർട്ടി മുൻ സംസ്ഥാന സമിതി അംഗം പി.കൃഷ്ണദാസാണ് പരാതിക്കാരൻ. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം അധികാര പരിധിക്ക് പുറത്തുള്ള ഇടപെടലാണെന്ന് പരാതിയിൽ പറയുന്നു.
വനിതകൾക്ക് 41 ശതമാനം സീറ്റ് : മമതയെ അഭിനന്ദിച്ച് ബൽറാം, വിപ്ലവകരമെന്ന് ഡോ. ബിജു
advertisement
തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെ സ്വാഗതം ചെയ്തു തരൂർ
അതേസമയം ശബരിമല വിഷയത്തിൽ യുഡിഎഫ് നേതൃത്വത്തിന്‍റെയും ബിജെപിയുടെയും നിലപാട് തള്ളി ശശി തരൂർ. ശബരിമല രാഷ്ട്രീയ വിഷയമാക്കരുതെന്ന് ശശി തരൂർ പറഞ്ഞു. ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷറുടെ നിലപാടിൽ സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. ശബരിമല വിഷയം തെരുവിലേക്ക് വലിച്ചിഴച്ചത് ബി.ജെ.പിയാണ്. ശബരിമല രാഷ്ട്രീയ വിഷയമല്ല, വിശ്വാസ പ്രശ്നമാണെന്നും തരൂർ പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരനും ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ജനപക്ഷം നേതാവ് പി.സി ജോർജും വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയെത്തിയ കുമ്മനം രാജശേഖരനും ഇക്കാര്യം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ പരാതി നൽകുമെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.
വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.