തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നും നേരത്തെ ശ്യാമള ആരോപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് നല്‍കാന്‍ ബിജെപി തയ്യാറായില്ല.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശപ്രകാരം പി.ആർ. ശിവശങ്കരൻ ഉൾപ്പെടെയുള്ള നേതാക്കൾ ശ്യാമളയുടെ വീട്ടിലെത്തി അനുനയ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 25, 2025 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
32 വർഷം തുടർച്ചയായി കൗൺസിലർ ആയിരുന്ന വനിതാ നേതാവ് സീറ്റ് കിട്ടാത്തതിനാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു
