TRENDING:

തിരുവനന്തപുരത്ത് ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു

Last Updated:

നേമത്ത് എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോർപറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാർ രാജിവെച്ചു. എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ഗോപൻ വന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജില്ലാ പ്രസിഡന്റിന് അയച്ച കത്തിൽ ജയകുമാർ പറയുന്നു.
ബിജെപി
ബിജെപി
advertisement

കഴിഞ്ഞ 43 വർഷമായി സംഘടനാ പ്രവർത്തനം നടത്തുന്ന തനിക്ക് പാർട്ടിയിൽനിന്നു നീതി ലഭിച്ചില്ലെന്നും നേമം വാർഡിൽ മത്സരിക്കാൻ ആ വാർഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും അയച്ച രാജിക്കത്തിൽ പറയുന്നു.

കഴിഞ്ഞതവണ പൊന്നുമംഗലം വാർഡിൽനിന്നു വിജയിച്ച എം ആർ ഗോപനാണ് നേമത്ത് സ്ഥാനാർത്ഥിയായി വരുന്നതെന്ന സൂചനയെത്തുടർന്നാണ് പാർട്ടിയിൽ ഭിന്നത തുടങ്ങിയത്. നിലവിലെ ബിജെപി കൗൺസിലറെ പരാജയപ്പെടുത്താൻ എം ആർ ഗോപൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും കത്തിൽ ജയകുമാർ ഉന്നയിക്കുന്നുണ്ട്.

advertisement

ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ നേമം മേഖലയിലെ അഞ്ചുവാർഡുകളിലും ബിജെപിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. പൊന്നുമംഗലം സ്ത്രീസംവരണമായതോടെയാണ് എം ആർ ഗോപന്‌ വാർഡ് മാറേണ്ടിവന്നത്. നേമം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി ജില്ലാ നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും പിന്തുണ എം ആർ‌ ഗോപന് ലഭിക്കുകയും ചെയ്തതോടെയാണ് നേമം ഏരിയാ പ്രസിഡന്റിന്റെ രാജിയുണ്ടായത്.

അതേസമയം, കോർപറേഷനിലെ പകുതിയോളം സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. ശിവസേന, ബിഡിജെഎസ്, കേരള കാമരാജ് കോൺഗ്രസ് (കെകെസി) എന്നീ ഘടകകക്ഷികൾക്കും കോർപറേഷനിൽ സീറ്റുകൾ നൽകിയേക്കും. കോർപറേഷനിലെ 70 സീറ്റുകളിലാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. ഈ വാർഡുകളിലാണ് ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേയർ സ്ഥാനത്തേക്കും ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ആലോചന.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: An internal conflict has erupted in Nemom, a BJP stronghold, even before the release of the candidate list for the Thiruvananthapuram Corporation elections. M. Jayakumar, the BJP Nemom Area President, resigned following a dispute over the selection of candidates. His resignation was specifically in protest against the move to nominate M. R. Gopan as the party's candidate.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ബിജെപിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു
Open in App
Home
Video
Impact Shorts
Web Stories