2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിനായി ബി.ജെ.പിയെ വിജയിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ. കേരളത്തിലെ മത തീവ്രവാദത്തിന് തടയിട്ടത്ത് മോദി സർക്കാരാണെന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
advertisement
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. സിപിഎം കേരളത്തിന്റെ വികസനത്തേക്കാൾ കേഡർ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അതേസമയം ബിജെപി കേഡറിന് പകരം വികസിത കേരളമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിയും സിപിഎമ്മും കേഡർ അധിഷ്ഠിത പാർട്ടികളാണ്, പക്ഷേ രണ്ടും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. കേരളത്തിൽ സംസ്ഥാനത്തിന്റെ വികസനത്തേക്കാൾ വലുതാണ് കേഡർ ക്ഷേമം, അതേസമയം ബിജെപിക്ക് കേഡറിനേക്കാൾ വികതസിത കേരളമാണ് വലുത്' അദ്ദേഹം പറഞ്ഞു. ബിജെപി ഇല്ലാതെ വികസിത കേരളം സാധ്യമല്ലെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനാണ് താൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാല ചരിത്രം അഴിമതി നിറഞ്ഞതായിരുന്നു. സഹകരണ ബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷൻ അഴിമതി, പിപിഇ കിറ്റ് അഴിമതി, ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായ സംസ്ഥാനം സ്പോൺസർ ചെയ്ത സ്വർണ്ണക്കടത്ത് അഴിമതി എന്നിവ എൽഡിഎഫ് നടത്തിയിട്ടുണ്ട്. കോൺഗ്രസും ഒട്ടും പിന്നിലല്ല. അവർ ഉടൻ തന്നെ അടച്ചുപൂട്ടാൻ പോകുന്ന ഒരു പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
2026 മാർച്ചോടെ ഇന്ത്യ പൂർണ്ണമായും വികസിത രാഷ്ട്രമായി ഉയർന്നുവരുമെന്നും നക്സലിസത്തിൽ നിന്ന് മുക്തമാകുമെന്നും അമിത് ഷാ പറഞ്ഞു.