താൻ കാസർഗോഡ് എം പി ആയിരുന്നെങ്കിൽ അവിടെ തന്നെ എയിംസ് വരുമായിരുന്നുവെന്ന് BJP കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനിയും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മറുപടിയുമായി എയിംസ് എത്തിച്ചാൽ കാസർകോട് ബിജെപി ജില്ലാ പ്രസിഡന്റിന് ഒരുപവൻ തൂക്കമുള്ള സ്വർണമോതിരം സമ്മാനം നൽകുമെന്ന് ഒരു ന്യൂസ് ചാനലിനോട് രാജ് മോഹൻ ഉണ്ണിത്താൻ പറയുകയും ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ഈ വിഷയത്തിൽ മറുപടി നൽകിയിരിക്കുകയാണ് അശ്വിനി. 'കാസർഗോഡ് സ്ഥാനാർത്ഥിയായിരുന്ന സമയത്ത് പറഞ്ഞിരുന്നു എംപി ആയാൽ തീർച്ചയായും കാസർഗോഡ് എംയിസ് കൊണ്ടു വരുമെന്ന്. ഇപ്പോൾ, എംപി ആയിട്ടില്ലെങ്കിലും അവിടത്തെ ജനങ്ങൾക്കു വേണ്ടി ബിജെപി ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുകയാണ്. ഇപ്പോഴും, എന്റെ നിലപാട് കാസർഗോഡ് എയിംസ് വരണമെന്നാണ്. അവിടത്തെ എം പി പറഞ്ഞത്, എയിംസ് എത്തിച്ചാൽ എനിക്ക് ഒരുപവൻ തൂക്കമുള്ള സ്വർണമോതിരം സമ്മാനം നൽകാമെന്നാണ്.
advertisement
പക്ഷെ, ഒരിക്കലും ഒരു എംപി ഇങ്ങനെ പറയാൻ പാടില്ല. അയാൾക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണിത്. അയാൾ എം പി ആയിട്ട് ആറു വർഷം കഴിഞ്ഞു. ഇത്രയും വർഷമായിട്ടും അയാൾക്ക് എയിംസ് കൊണ്ടു വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ, അയാൾക്ക് ഒരു മുഴം കയറു കൊടുത്തിട്ടുണ്ട്. വേണമെങ്കിൽ പോയി തൂങ്ങി ചാകട്ടെ.'- അശ്വിനി പറഞ്ഞു.