കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു പരാതി ഒന്നും കിട്ടിയിട്ടില്ലെന്ന്. ഒരു പെൺകുട്ടിയും മുകളിൽ പരാതി കൊടുക്കാതെ പബ്ലിക്ക് ആയി പറയില്ല. നേതാക്കൻമാരുടെ അടുത്ത് പരാതി പറഞ്ഞിട്ടാകും പുറത്ത് പറഞ്ഞിട്ടുണ്ടാകുക. എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ഇതൊരു ചെറിയ കാര്യമാണെന്നും വലിയ കാര്യങ്ങള്‍ വരാനിരിക്കുന്നതെയുള്ളു എന്നും പത്മജ പറഞ്ഞു.
ഈ പറയുന്ന വ്യക്തി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചാൽ പോര എംഎൽഎ സ്ഥാനം രാജി വയ്ക്കണം. ഒരു എംഎൽഎ എന്നു പറഞ്ഞാൽ നമുക്ക് ധൈര്യമായി വീട്ടിൽ കയറ്റാൻ പറ്റണം. വീട്ടിൽ കയറ്റാൻ പറ്റാത്ത ഒരാളെ എംഎൽഎ ആയി എങ്ങനെയാണ് വെച്ചോണ്ടിരിക്കുക. അത് കോൺഗ്രസിന് തന്നെ നാണക്കേടാണ്. കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ് അദ്ദേഹത്തെ എംഎൽ എ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുക എന്നത്. അത് അവർ ചെയ്യുമോ എന്ന് അറിയില്ല. കെപിസിസി പ്രസിഡന്റ് പോലും അങ്ങനെ പറഞ്ഞപ്പോൾ ഇത്രയും അധഃപതിച്ചു പോയോ കോൺഗ്രസ് പാർട്ടി എന്ന് തോന്നിയെന്നും പത്മജ കൂട്ടിച്ചേർത്തു.
advertisement