കേരളത്തെ പുരോഗതിയിലേക്ക് കൈ പിടിച്ചുയർത്താൻ നിങ്ങൾക്കും ഇതാ ഒരവസരം എന്ന് പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്ക്കാം. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനും ഫേസ് ബുക്ക് പോസ്റ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഓരോ വ്യകതിക്കും സ്വന്തം വാര്‍ഡ്, പഞ്ചായത്ത്, മുന്‍സിപാലിറ്റി, കോർപറേഷന്‍ എന്നിവയില്‍ എന്ത് മാറ്റമാണ് അഗ്രഹിക്കുന്നതെന്ന് ആശങ്ങളും അഭിപ്രായങ്ങളും സ്വപ്നങ്ങളും പങ്ക് വയ്ക്കാന്‍ അവസരം നല്‍കുകയാണ് ബിജെപി. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രകടനപത്രികയില്‍ പ്രാദേശികതലത്തില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
advertisement
