ജനപ്രതിനിധികളായ നേതാക്കളുടെ സന്ദര്‍ശനം പോലീസിനെയും പ്രതിരോധത്തിലാക്കിയേ്കകും.
ബിജെപി എംപിയായ നളീന്‍ കുമാര്‍ കട്ടീലും എംപിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരനും രാവിലെ 10ന് നിലയ്ക്കലിലെത്തും. പമ്പയും സന്നിധാനവും സന്ദര്‍ശിച്ച ശേഷമാകും അയ്യപ്പ ദര്‍ശനം. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ പൊന്‍ രാധാകൃഷ്ണന്‍ അടക്കം കൂടുതല്‍ കേന്ദ്ര മന്ത്രിമാരും വരും ദിവസങ്ങളില്‍ ശബരിമലയിലേക്കെത്തും.
കര്‍ശന നിയന്ത്രണമില്ല; ഭക്തരെ 'സ്വാമി'യെന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും പൊലീസ്
നിലയ്ക്കലിലെത്തിയ കെ സുരേന്ദ്രന്‍ ഉള്‍പടെയുള്ള ബിജെപി നേതാക്കളെ കരുതല്‍ തടങ്കലിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധത്തിന്റെ ചൂടാറാത്ത വിധം കേന്ദ്ര നേതാക്കളെ എത്തിക്കാനുള്ള തീരുമാനം.
advertisement
LIVE- സന്നിധാനത്തും വീണ്ടും പ്രതിഷേധം; നടപ്പന്തലിൽനിന്ന് ഭക്തരെ ഒഴിപ്പിച്ചു
ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കുന്നതിനായാണ് ബിജെപി ജനപ്രതിനിധികളുടെ വരവ്. പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നത് പോലീസിനെയും പ്രതിരോധത്തിലാക്കും. ഹൈകോടതിയുടെ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ ഇവരെ സന്നിധാനത്ത് തങ്ങാതെ തിരിച്ചയക്കുന്നതിലും പോലീസ് പ്രതിരോധത്തിലാണ്.

