മന്ത്രിമാരുടെ വിദേശയാത്രയ്ക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ നടപടി ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞു. രാജ്യത്തിന്റെ അഭിമാനം പണയം വച്ചുള്ള മന്ത്രിമാരുടെ ഉല്ലാസയാത്ര അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കണം. പ്രളയ സഹായമായി സംസ്ഥാനം 3000 കോടി ആവശ്യപ്പെട്ടപ്പോള്‍ 4000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ ഈ പണം ഫലപ്രദമായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. അര്‍ഹതപ്പെട്ടത് ഇല്ലാതാക്കിയ നാടാണ് കേരളമെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിനോട് ആകെ പരമാവധി ആവശ്യപ്പെട്ടത് 3000 കോടിയായിരുന്നു. അതിനേക്കാള്‍ കൂടുതല്‍ അവര്‍ നല്‍കി. നാലായിരം കോടിയോളം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. പക്ഷെ ഇതൊന്നും ഫലപ്രദമായി ചിലവഴിക്കാതെ ദുരുപയോഗം ചെയ്യുകയോ കെടുകാര്യസ്ഥത കൊണ്ട് ഇല്ലാതാകുകയോ അര്‍ഹതപ്പെട്ടത് കിട്ടാതാകുകയോ ചെയ്ത നാടാണ് കേരളമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
advertisement
പ്രകൃതി ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചോയെന്നു സംശയിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദാസന്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ കോടതി രേഖകളില്‍ വരെ കൃത്രിമം കാണിച്ചെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ഇതിനെതിരെ ബിജെപി കോടതിയെ സമീപിക്കും. കോടതി രേഖകളില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
