'വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം; റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് 4,57,000 രൂപ; പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബല്‍റാം
Last Updated:
'പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ.
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ലക്ഷങ്ങള്‍ ചെലവിട്ട് റീ ബില്‍ഡ് കേരളയുടെ ഓഫീസ് സ്വകാര്യ കെട്ടിടത്തില്‍ തുടങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം.
പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയവ നിര്‍മിക്കാന്‍ നല്‍കുന്ന കൂടുതല്‍ പണമാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചൂണ്ടിക്കാട്ടുന്നു.
'പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് വെറും 4 ലക്ഷം രൂപ. റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ. ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേത്'.- ബല്‍റാം പരിഹസിക്കുന്നു.
Also Read പ്രളയാനന്തര പുനർനിർമാണം: റീ ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്റെ ഓഫീസിനായ് ലക്ഷങ്ങള്‍ പൊടിച്ച് സർക്കാർ
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2019 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട് തകര്‍ന്നവര്‍ക്ക് 4 ലക്ഷം; റീ ബില്‍ഡ് കേരളയുടെ ഓഫീസ് വാതിലിന് 4,57,000 രൂപ; പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ബല്‍റാം


