TRENDING:

'റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയത് ഗൂഢലക്ഷ്യത്തോടെ, രാഷ്ട്ര വിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണം': ബിജെപി

Last Updated:

ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും രാഷ്ട്രവിരുദ്ധ ശക്തികളോടെ പങ്ക് അന്വേഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതിൽ രാഷ്ട്ര വിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുമെന്നും ബിജെപി. വളപട്ടണത്തിനും പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജിനുമിടയിൽ റയിൽവെ ട്രാക്കിനു മുകളിൽ കരിങ്കല്ലു നിരത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ഗൂഢനീക്കമാണ് നടത്തിയത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു.
advertisement

" കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗൂഢാലോചനയിലൂടെ ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി  തെളിഞ്ഞിരിക്കുകയാണ്. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കഴിഞ്ഞ  ദിവസം ഒരു ചരക്കു തീവണ്ടി ഈ മേഖലയിൽ അട്ടിമറി നീക്കത്തെത്തുടർന്നു നിർത്തിയിടേണ്ട അവസ്ഥവരെ ഉണ്ടായതായും പറയപ്പെടുന്നു. അതീവ സുരക്ഷാ മേഖലയായ റയിൽവേ ട്രാക്കുകളിലേക്ക് അതിക്രമിച്ചു കടക്കുന്നതുതന്നെ ജാമ്യമില്ലാ കുറ്റകരമാണെന്നിരിക്കെ ശക്തമായ അന്വേഷണം ഉണ്ടാകണം "-  ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.

"ഇന്നലെ രാത്രി മലബാർ എക്സ്പ്രസ്സ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ട്രാക്കിൽ വളരെ നീളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിലും കണ്ടെത്തി. ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന്  ഡ്രൈവർ വേഗത കുറക്കുകയും ഉടൻതന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു, അപ്പോൾത്തന്നെ ആർ പി എഫും വളപട്ടണം പോലീസും സ്ഥലത്തെത്തി അന്വേഷണത്തിൽ വസ്തുത സ്ഥിരീകരിച്ചു. പാളത്തിൽ ഇതിനാലുണ്ടായ പോറലുകളും സംഘം കണ്ടെത്തിയിട്ടുണ്ട്.   രണ്ടുദിവസം മുൻപു വളപട്ടണത്തും, ചിറക്കലിലും  സമാനമായ സംഭവമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. " എൻ ഹരിദാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

advertisement

വളപട്ടണം ഐ എസ് കേസ് വിധി വന്നതിന്റെ പശ്ചാത്തലത്തിൽ

റെയിൽവേ ട്രാക്കിന് മുകളിൽ കല്ല് നിരത്തിവെച്ച നിലയിൽ കണ്ടെത്തിയ സംഭവം ഗൗരവമായി തന്നെയാണ് പോലീസ് അന്വേഷിക്കുന്നത്. ആർ പി എഫും പോലീസും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.

ഇന്നലെ രാത്രി മലബാർ എക്സ്പ്രസ് കടന്ന് പോയപ്പോൾ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ലോക്കോ പൈലറ്റ് സ്റ്റേഷൻ അധികൃതരെ വിവരം അറിയിച്ചത്. ഉടൻ തന്നെ ആർപിഎഫും വളപട്ടണം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാലത്തിൽ കല്ലുകൾ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് വളപട്ടണം പാലത്തിനു സമീപത്തും സമാനമായ രീതിയിൽ കല്ല് നിരത്തി വെച്ചിരുന്നു. ഇത് മൂലം അതുവഴി വന്ന ഗുഡ്സ് ട്രെയിൻ നിർത്തിയിടേണ്ടി വന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ രാത്രി മലബാർ എക്സ്പ്രസ് കടന്ന് പോയപ്പോൾ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ലോക്കോ പൈലറ്റ് സ്റ്റേഷൻ അധികൃതരെ വിവരം അറിയിച്ചത്. ഉടൻ തന്നെ ആർപിഎഫും വളപട്ടണം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാലത്തിൽ കല്ല് കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് വളപട്ടണം പാലത്തിനു സമീപത്തും സമാനമായ രീതിയിൽ കല്ല് നിരത്തി വെച്ചിരുന്നു. ഇത് മൂലം അതുവഴി വന്ന ഗുഡ്സ് ട്രെയിൻ നിർത്തിയിടേണ്ടി വന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയത് ഗൂഢലക്ഷ്യത്തോടെ, രാഷ്ട്ര വിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണം': ബിജെപി
Open in App
Home
Video
Impact Shorts
Web Stories