പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേർപ്പെട്ടു എന്നാരോപിച്ച് തിരുവനന്തപുരത്തെ 3 നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
കർഷക മോർച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദ്, ബിജെപി നേമം മണ്ഡലം സെക്രട്ടറി രാജ്കുമാർ, വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽകുമാർ എന്നിവക്കെതിരെയാണ് നടപടി. മൂന്ന് പേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.
advertisement
കവടിയാർ വാർഡിലെ പരാജയത്തിന്റെ പേരിലാണ് വി.പി. ആനന്ദിനെതിരേ നടപടി. മുടവൻമുൾ വാർഡിലെ പരാജയത്തിലാണ് രാജ്കുമാറിനെതിരെയുള്ള നടപടി. അതേസമയം കാഞ്ഞിരംപാറ വാർഡിലെ വോട്ടു കുറഞ്ഞതിന്റെ പേരിലാണ് സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്.
