ബിനീഷ് കോടിയേരിക്ക് സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ ഫോൺ രേഖകൾ പരിശോധിക്കണം. കോടിയേരി ബാലകൃഷ്ണൻ വഴി സ്വപ്നയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നോ എന്ന് കണ്ടെത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ചതയ ദിനം കരിദിനമായി ആചരിച്ച് സി.പി.എം ശ്രീനാരായണ ഗുരുവിനെയും ശ്രീനാരായണീയരേയും അവഹേളിച്ചെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. ശ്രീ നാരായണ ഗുരുവിനെ അപമാനിക്കുകയെന്നത് സി.പി.എം സ്ഥിരം ശൈലിയാണ്. സി.പി.എമ്മിന് ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ വോട്ട് വേണം. എന്നാൽ ആശയം വേണ്ട. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പുസ്തകത്തില്‍ ഇ.എം.എസ് ഒരു വരിയില്‍ ശ്രീനാരായണന്‍ എന്നു വിളിച്ച് അപമാനിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2020 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി