കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നൻ ആയി.കേരള കോൺഗ്രസ് പിരിച്ചു വിടണം.ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കേരള കോൺഗ്രസുകാർ ബിജെപിയിലേക്ക് വരണമെന്നും ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
"പിജെ ജോസഫിന് മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ. ആര് ചെന്നാലും പാട്ട് പാടുകയാണ്.മാനസിക രോഗം എന്ന് പറയുന്നില്ല.സ്വന്തം അപ്പന് ഇട്ട് അടിച്ചവൻ ആണ് ജോസ് കെ മാണി. കെഎം മാണി കരഞ്ഞു കൊണ്ട് പലതും എന്നോട് പറഞ്ഞു"- പിസി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സൗജന്യ റേഷൻ കൊടുക്കുന്നത് നരേന്ദ്ര മോഡിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
2029ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് പറഞ്ഞ പിസി ജോർജ് പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല തനിക്കാണെന്നും അദ്ദഹം പറഞ്ഞു.
രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിലും പിസി ജോർജ് പ്രതികരിച്ചു."രാഹുൽ മാങ്കൂട്ടത്തിലിനെ ചെവിക്കല്ലിന് അടി കൊടുത്ത് മാനസിക രോഗ ആശുപത്രിയിൽ ആക്കണമെന്നും ആശുപത്രിയിൽ കിടന്നാൽ നന്നാകുമെന്നുമായിരുന്നു ജോർജിന്റെ പ്രതികരണം.
മുസ്ലിം സമുദായം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വലിയ സംഭാവന ചെയ്ത സമുദായമാണെന്നും മുസ്ലിങ്ങളെ എല്ലാവരും കൂടി കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുസ്ലീംങ്ങളിൽ ചില കുഴപ്പക്കാരുണ്ടെന്നും അവരെ ഒറ്റപ്പെടുത്താൻ ആ സമൂഹം തയാറാകാത്തത് ആണ് പ്രശ്നമെന്നമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.എസ്ഡിപിഐ യെ നിരോധിക്കണമെന്നും ഈരാറ്റുപേട്ടക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും താൻ പറയില്ലെന്നും ജോർജ് വ്യക്തമാക്കി.
