TRENDING:

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

Last Updated:

എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

advertisement
News18
News18
advertisement

കണ്ണൂർ പയ്യന്നൂരില്‍ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി അറിയിച്ചു.

എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു.

advertisement

അനീഷ് ജോർജ് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണെന്നും അതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും ചെയ്യേണ്ടി വരുന്നത് അവരെ കൂടുതസമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും സംയുക്ത സമരസമിതി ആരോപിച്ചു.

എസ്ഐആർ. നീട്ടിവെക്കാൻ  എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും ആവശ്യപ്പെട്ടതാണ്. എന്നാ അതിന് തയാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതടാർജറ്റ് അടിച്ചേൽപിക്കുന്നത് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമര സമിതിആരോപിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
Open in App
Home
Video
Impact Shorts
Web Stories