ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. വാഹനം ഉപയോഗിക്കാതെ വരുന്നവർക്ക് മലകയറുംമുമ്പ് ടാഗ് നൽകിയാൽ മതി. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'
ടാഗിനായി ദേവസ്വം ബോർഡിൽനിന്ന് 1.25 കോടി രൂപ നൽകാൻ ആലോചന തുടങ്ങി. അതേസമയം സുരക്ഷാ ആവശ്യത്തിന് ബോർഡ് പണം മുടക്കുകയാണെങ്കിൽ ഹൈക്കോടതി അനുമതി വേണ്ടിവരും. മുമ്പ് നിരീക്ഷണ ക്യാമറയ്ക്ക് ബോർഡ് ആഭ്യന്തര വകുപ്പിന് നൽകിയ പണം കോടതി തിരിച്ചടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡിന് ഇപ്പോഴത്തെ തുക താങ്ങാൻ കഴിയുമോ എന്നതും സംശയമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2018 7:19 AM IST