advertisement

'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'

Last Updated:
കോട്ടയം: ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ ശരണം വിളിക്കും. ഭക്തരെ കൂച്ചുവിലങ്ങിടുന്ന എന്ത് നിയമങ്ങള്‍ കൊണ്ടു വന്നാലും ആരാധന സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും ശശികല കോട്ടയത്ത് പറഞ്ഞു.
നിരോധനാജ്ഞ നീട്ടിയാലും ശരണം വിളിക്കും. ആചാരത്തിന്റെ ഭാഗമാണ് ശരണം വിളി. അത് വിളിക്കരുതെന്നും വിരി വയ്ക്കരുതെന്നും പറഞ്ഞാല്‍ അനുസരിക്കാന്‍ കഴിയില്ല. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കണം. ഏറ്റെടുത്ത സമരം വിജയിപ്പിക്കാന്‍ ആസൂത്രണം ഉണ്ടാകും. എന്നാല്‍ എല്ലാ ദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെ കുറിച്ച്‌ അറിയില്ലെന്നും ശശികല വ്യക്തമാക്കി.
ഭക്തരോട് കാണിക്ക ഇടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധം വഴി മാത്രമേ എക്കാലവും സമരങ്ങള്‍ വിജയിക്കാറുള്ളു. ശബരിമല വിഷയം തീരുന്നത് വരെ ദേവസ്വം ബോര്‍ഡുമായി സാമ്പത്തികമായി സഹകരിക്കില്ല. ഹൈക്കോടതി നിര്‍ദേശം പോലും മാനിക്കാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് വരുന്നത്. സ്ത്രീകളുടെ ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റി വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ല. ആരാധന സ്വാതന്ത്ര്യം ഒരു ഭക്തന് ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ആ അവകാശം ലഭിച്ചേ മതിയാകൂവെന്നും ശശികല വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement