കെഎസ്ആർടിസിയിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകുമെന്നും ഓൺലൈനായി ഭക്ഷണം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. പുറത്ത് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും കുപ്പിവെള്ളം നൽകുക. പൊതുജനങ്ങൾക്കും ഒപ്പം ജീവനക്കാർക്കും ഒരു പോലെ പ്രയോജനകരമാകുന്നതരത്തിലാണ് പുതിയ സംവിധാനങ്ങൾ ആരംഭിക്കുക.
advertisement
ഒരു കുപ്പി വെള്ള വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും ഇൻസെന്റീവായി നൽകും. ആധികം വൈകാതെതന്നെ പദ്ധതി ആരംഭിക്കുമെന്നും ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു സ്റ്റാർട്ടപ്പ് കമ്പനിക്കാണ് കെഎസ്ആർടിസിയിൽ ഭക്ഷണ വിതരണത്തിനായുള്ള അനുമതി നൽകിയിരിക്കുന്നത്. യാത്രക്കാർ ഓൺലൈനായി ഓർഡർ ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ ഭക്ഷണം വരുടെ സീറ്റുകളിൽ ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണം. മാലിന്യങ്ങൾ സമയാധിഷ്ഠിതമായി നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഒരുക്കുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
