TRENDING:

'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ

Last Updated:

പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ ആര്യ രാജേന്ദ്രന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
mതിരുവനന്തപുരം: തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാനൊരുങ്ങി നഗരസഭ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ചു നീക്കിയിരുന്നു.
advertisement

ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന സീറ്റുകളാക്കി മാറ്റുകയായിരുന്നു. ഇതിനെതരിരെ വിദ്യാർഥികൾ പ്രതിഷേധവുമായെത്തിയതോടെയാണ് സംഭവം പുരത്തറിയുന്നത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം.

Also Read-ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ബസ് സ്റ്റോപ്പിലെ ഇരിപ്പിടം പൊളിച്ചു; മടിയിലിരുന്ന് വിദ്യാർഥികളുടെ പ്രതിഷേധം

ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളൂ മടിയിൽ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.

advertisement

ഷെൽട്ടർ നിർ‍മിച്ചത് അനധികൃതമായാണെന്നും മേയർ ആര്യ രാജേന്ദ്രന്‍ പറ‍ഞ്ഞു. പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പകരം ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ നഗരസഭ നിർമിക്കുമെന്നും മേയർ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിഷേധം വൈറലായതിന് പിന്നാലെ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും രം​ഗത്തെത്തി. ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ
Open in App
Home
Video
Impact Shorts
Web Stories