TRENDING:

നടിയെ ആക്രമിച്ച കേസ്; പ്രത്യേക പോക്സോ കോടതിയിൽ വിചാരണ ചെയ്യാനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി

Last Updated:

പുതിയ കോടതി സ്ഥാപിക്കാനുള്ള തീരുമാനം മാത്രം ഉത്തരവായി ഇറക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാര പ്രത്യേക പോക്സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി. ഈ കേസ് സിബിഐ കോടതിയിലെ വനിത ജഡ്ജി വിചാരണ ചെയ്യണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ കേസിൻറെ വിചാരണ പ്രത്യേക കോടതിയിൽ നടത്താന്‍ തീരുമാനിച്ചത്.
advertisement

also read: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

എന്നാൽ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി തീരുമാനം റദ്ദാക്കുകയായിരുന്നു. പുതിയ കോടതി സ്ഥാപിക്കാനുള്ള തീരുമാനം മാത്രം ഉത്തരവായി ഇറക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത മന്ത്രിസഭ യോഗം ഈ തീരുമാനം അംഗീകരിച്ചാൽ മതിയാകും.

നെടുമ്പാശേരിയിൽ പോക്സോ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതി സ്ഥാപിക്കാനായിരുന്നു മന്ത്രിസഭ യോഗത്തിലെ തീരുമാനം. നടിയെ ആക്രമിച്ച കേസ് ഇവിടെ വിചാരണ ചെയ്യുമെന്ന് ഇതിൽ ചേർത്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്; പ്രത്യേക പോക്സോ കോടതിയിൽ വിചാരണ ചെയ്യാനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി