മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Last Updated:
ജില്ലാ കളക്ടറാണ് സസ്പെൻഡ് ചെയ്തത്
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്നവിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി കളക്ടറേറ്റിലെ ക്ലാർക്ക് ടി. എസ് ജോമോനെ (ജോമോൻ ശശികുമാർ) കളക്ടർ എച്ച് ദിനേശ് സസ്പെൻഡ് ചെയ്തത്. 1983ലെ പൊതുഭരണ വകുപ്പ് ഉത്തരവ് പ്രകാരം സർക്കാർ ഉദ്യോഗസ്ഥന് യോജിക്കാത്തവിധം ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ സാഹചര്യത്തിലാണ് സസ്പെൻഷൻ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിൽ നേരത്തെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് ഉദ്യോഗസ്ഥയ്ക്കും ദേവസ്വം ബോർഡ് ജീവനക്കാരനും അടക്കമുള്ളവർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2019 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ