TRENDING:

Local Body Election 2020 | ബൈക്കിൽ ബൂത്തിലേക്ക് വരുന്നതിനിടെ കാട്ടുപന്നി കുത്തി; ബി.ജെ.പി സ്ഥാനാർത്ഥി ആശുപത്രിയിൽ

Last Updated:

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലാണ് സംഭവം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിനം വീട്ടിൽ നിന്നും ബൈക്കിൽ പോളിങ് ബൂത്തിലേക്ക് വരുന്നതിനിടെ സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി.  കോടഞ്ചേരിയിൽ പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. പരുക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലാണ് സംഭവം.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

Live Updates | മൂന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നു, 45.19 % പോളിങ്: ആന്തൂരിൽ വ്യാപക കള്ളവോട്ടെന്ന് ബി.ജെ.പി

advertisement

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം.  16 നാണു വോട്ടെണ്ണൽ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | ബൈക്കിൽ ബൂത്തിലേക്ക് വരുന്നതിനിടെ കാട്ടുപന്നി കുത്തി; ബി.ജെ.പി സ്ഥാനാർത്ഥി ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories