TRENDING:

അതിജീവനത്തിന്റെ 9 വർഷം; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഐക്യദാര്‍ഢ്യ പരിപാടികളുമായി ഡബ്ല്യുസിസി

Last Updated:

തിരുവനന്തപുരത്ത് മാനവീയം വീഥിയിലും, കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗിലും, കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും വൈകിട്ട് ആറ് മണിക്ക് മെഴുകുതിരി തെളിയിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയില്‍ (Kochi) നടി ആക്രമിക്കപ്പെട്ട് ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ വിവിധ ഇടങ്ങളിൽ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഡബ്ല്യു.സി.സി. (വിമെൻ ഇൻ സിനിമ കളക്ടീവ്) അവള്‍ക്കൊപ്പമെന്ന (Avalkkoppam) പേരിലാണ് പരിപാടി. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും, കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗിലും, കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും വൈകിട്ട് ആറ് മണിക്ക് മെഴുകുതിരി തെളിയിക്കും.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇരുട്ടിന്റെ മറനീക്കി നമുക്ക് വെളിച്ചത്തിന്റെ തിരിതെളിക്കാമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു. 2017 ഫെബ്രുവരി പതിനേഴിനാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ ആറ് പ്രതികളെ ശിക്ഷിച്ചിരുന്നു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷൻ അപ്പീല്‍ നൽകാൻ വൈകുന്നതിൽ വിമർശനം ശക്തമാണ്.

മലയാള ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ ഭാഷകളിലായി 80-ലധികം സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത നടിയെ 2017 ഫെബ്രുവരിയിൽ ഒരു കൂട്ടം പുരുഷന്മാർ ഓടുന്ന കാറിൽ ആക്രമിക്കുകയായിരുന്നു.

advertisement

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് ഇന്ത്യൻ നിയമം വിലക്കുന്നുണ്ടെങ്കിലും 2022-ൽ നടി പേര് വെളിപ്പെടുത്താതെ ബിബിസിയോട് തന്റെ ദുരനുഭവത്തെക്കുറിച്ച് സംസാരിച്ചു.

ആക്രമണത്തിന് അഞ്ച് വർഷത്തിന് ശേഷം, 2022ൽ, നടി മൗനം വെടിഞ്ഞ് 'ഒരു ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള തന്റെ ദുഷ്‌കരമായ യാത്ര' വിവരിച്ചിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ കേരളത്തിലെ ചില മുൻനിര താരങ്ങൾ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കിട്ടു. നിരവധി ബോളിവുഡ് നടിമാർ അവരെ പിന്തുണച്ച് സംസാരിച്ചു.

ആക്രമണം നടന്ന ദിവസം, പിറ്റേന്ന് രാവിലെ ഒരു സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് നടി ബിബിസിയോട് പറഞ്ഞിരുന്നു.

advertisement

ആക്രമണകാരികൾ ആക്രമണത്തിന്റെ വീഡിയോകൾ നിർമ്മിച്ചു. "ഒരുപക്ഷേ അവർ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ആഗ്രഹിച്ചിരിക്കാം", അവർ പറഞ്ഞു.

ആ സംഭവം "തന്റെ ജീവിതം തലകീഴായി മാറ്റി" എന്നും നടി പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In the backdrop of the ninth year from the day of the attack on Malayalam cinema actress in Kochi, WCC is preparing to organise solidarity programs at various places. The program is called Avalkkoppam. Candlelight vigils will be held at Manaveeyam Veethi in Thiruvananthapuram, Abdul Kalam Marg on Marine Drive in Kochi, and Mananchira Open Stage in Kozhikode at 6 pm on February 17

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിജീവനത്തിന്റെ 9 വർഷം; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഐക്യദാര്‍ഢ്യ പരിപാടികളുമായി ഡബ്ല്യുസിസി
Open in App
Home
Video
Impact Shorts
Web Stories