സാധാരണ കഞ്ചാവ് ഉപയോഗിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. നാലാഞ്ചിറയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് കഞ്ചാവ് ഉപയോഗിക്കുന്നതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത് ആരെങ്കിലും നട്ടുവളർത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം എക്സൈസ് റെയ്‍ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 29, 2025 9:11 AM IST