കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. ഇബ്രാഹിമിന്റെ മകൻ ബാസിതിനെ സൗദി അറേബ്യയിലേക്ക് യാത്രയാക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടം നടന്ന ദിവസം തന്നെ കാറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചിരുന്നു. പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് നേരത്തെ മരണപ്പെട്ടത്.
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെത്തിയ മകൻ ബാസിത് യാത്ര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ ചികിത്സയിലുള്ള മറ്റൊരാളുടെ ആരോഗ്യനിലയും ഗുരുതരമാണ്. ഇബ്രാഹിമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Mar 15, 2026 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി
