also read: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം; എസ്എഫ്ഐ യൂണിറ്റ് പിരിച്ച് വിടുമെന്ന് വി. പി സാനു
ഉച്ചയോടെയാണ് കോളജിൽ സംഘർഷമുണ്ടായത്. ഇതിനിടെയാണ് അഖിൽ ചന്ദ്രൻ എന്ന വിദ്യാർഥിക്ക് കുത്തേറ്റത്. മൂന്നാം വർഷ ബിഎ വിദ്യാർഥിയാണ് അഖിൽ. മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ ആക്രമിച്ചത്. നെഞ്ചിൽ കുത്തേറ്റ അഖിലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അതേസമയം സംഘർഷത്തിന് പിന്നാലെ വിദ്യാർഥികൾ എസ്എഫ്ഐക്കെതിരെ രംഗത്തെത്തി. യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. 13 പേർക്കെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്.
advertisement
മൂന്ന് ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഭവങ്ങളുടെ തുടർച്ചയായിരുന്നു ഇന്നത്തെ ആക്രമണം. ക്യാന്റീനിൽ പാട്ടുപാടിയതിനെ തുടർന്ന് ചിലർ അഖിലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പാട്ടുപാടിയതിന് വീണ്ടും ആക്രമിച്ചത്.