യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം; എസ്എഫ്ഐ യൂണിറ്റ് പിരിച്ച് വിടുമെന്ന് വി. പി സാനു

Last Updated:

അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ ചേർന്നാണ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു. ആരോപണവിധേയമായ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് സാനു മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രവർത്തകരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സാനു പറഞ്ഞു.
അതേസമയം വ്യക്തിപരമായ വിഷയത്തെ തുടർന്നാണ് കുത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് പറഞ്ഞു. എസ്എഫ്ഐയുടെ പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും
നാളെ അവർ എസ്എഫ്ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ലെന്നും സച്ചിൻ വ്യക്തമാക്കി. പൊലീസ് സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.
രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണ് കുത്തിൽ കലാശിച്ചതെന്ന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസും പറഞ്ഞു.
advertisement
അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ ചേർന്നാണ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. നസീമിനെ ഒന്നാം പ്രതിയാക്കി അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാളയത്ത് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.
ഇന്നുച്ചയോടെയാണ് കോളജിൽ സംഘർഷമുണ്ടായത്. മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് മൂന്നാം വർഷ ബിഎ വിദ്യാർഥി അഖിലിനെ നസീമിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അഖിലിനെ കുത്തിയത്. അഖിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം; എസ്എഫ്ഐ യൂണിറ്റ് പിരിച്ച് വിടുമെന്ന് വി. പി സാനു
Next Article
advertisement
Love Horoscope Oct 31 | വൈകാരിക വ്യക്തത കൈവരും; തുറന്ന ആശയവിനിയമം ബന്ധങ്ങളുടെ ആഴം വർധിപ്പിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Oct 31 | വൈകാരിക വ്യക്തത കൈവരും; തുറന്ന ആശയവിനിയമം ബന്ധങ്ങളുടെ ആഴം വർധിപ്പിക്കും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക വ്യക്തതയും ആഴമുള്ള പ്രണയബന്ധവും നൽകുന്ന ഒരു അനുയോജ്യമായ ദിനമാണ്.

  • മേടം, കർക്കടകം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം രാശിക്കാർക്ക് വൈകാരിക ബന്ധം നിലനിൽക്കാൻ സാധ്യതയുണ്ട്.

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തുകയും സാവധാനം നീങ്ങുകയും വേണം.

View All
advertisement