പരാതിയോ തെളിവോ ഇല്ലാതെ ആർക്കെതിരെ കേസെടുത്താലും അത് കോടതിയിൽ നിലനിൽക്കില്ല. നിയമ പോരാട്ടത്തിലുടെ നീതി ലഭ്യമാക്കാൻ ആ ആൾ ശ്രമിക്കും. രാഹുലിനെതിരെ പരാതി രജിസ്റ്റർ ചെയ്യുകയോ എഫ്ഐആർ ഇടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാർ എങ്ങനെ കേസെടുക്കുമെന്നും കൊടിക്കുന്നിൽ ചോദിച്ചു. കോടതിയിൽ ചെല്ലുമ്പോൾ തള്ളിപോകുന്ന പല കേസുകളും നമുക്ക് മുന്നിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടിത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഡിജിപിയുടെ നിർദേശത്തെ തുടർന്നാണാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, അശ്ലീല സന്ദേശമയയ്ക്കൽ തുടങ്ങിയവയ്ക്കാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നടപടി.
advertisement