TRENDING:

തിരുവനന്തപുരത്ത് വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

Last Updated:

വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു

advertisement
തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്.മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്‌ സംഭവം നടന്നത്. ബിജെപി പ്രവർത്തകനായ രാജുവിനെതിരെയാണ് മംഗലപുരം പൊലീസ് കെസെടുത്തത്. ഇയാൾ ഒളിവാണെന്നാണ് വിവിരം.
ബിജെപി
ബിജെപി
advertisement

ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥി വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് സംഭവം. സ്ഥാനാർഥിക്കൊപ്പം വന്ന രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന മറ്റെല്ലാ പ്രവർത്തകരും വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടമ്മ വെള്ളം എടുക്കാനായി വീട്ടിനകത്തേയ്ക്ക് പോയപ്പോൾ രാജു കൂടെ പോവുകയും വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് രാജു വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീട്ടമ്മ മംഗലപുരം പോലീസ് സ്റ്റേഷനിൽ നഷകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories