തലയ്ക്ക് പരുക്കേറ്റ ക്രിസ്റ്റോ ആർബിഎൻ ക്രൈസ്റ്റ് നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പലും അറിയിച്ചു. മൂന്ന് മാസം മുമ്പ് വട്ടപ്പാറ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെയും ഇതേ കാരണം പറഞ്ഞ് ഇവർ മർദ്ദിച്ചിരുന്നതായി ആരോപണമുണ്ട്. എന്നാൽ അന്ന് ഇവരുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടിയാണുണ്ടായതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം മർദ്ദനമേറ്റ ക്രിസ്റ്റോയും മർദ്ദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇപ്പോൾ എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ക്രിസ്റ്റോയുടെ ചുണ്ടിന് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാവെത്തിയതോടെ പ്രശ്നം വഷളാകുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.
advertisement
വൈകുന്നേരം 5.55നാണ് ക്രിസ്റ്റോ പരാതി നൽകിയത്. അധ്യാപകർ പോയതിനാൽ ചൊവ്വാഴ്ച കോളജ് കൗൺസിൽ ചേർന്നാണ് മൂന്ന് വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തല്ലിനിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദ്ദനമേറ്റത്. അന്ന് രക്ഷിതാക്കളെത്തി പരസ്പരം സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.