TRENDING:

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയടക്കം മൂന്ന് പേർക്കെതിരെ കേസ്

Last Updated:

ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.ക്ഷേത്രോപദേശക സമിതിയിലുള്ളവരാണ് മറ്റ് രണ്ട് പ്രതികൾ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കേസെടുത്തത്.
News18
News18
advertisement

സംഭവത്തില്‍ പൊലീസ് കേസെടുത്തോ എന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു .ഇത്തരം കാര്യങ്ങള്‍ക്കല്ല ക്ഷേത്ര പരിസരമെന്നും സംഘാടകർക്കെതിരെ കേസെടുക്കാനാകുന്ന കുറ്റങ്ങൾ പ്രകകടമാണെന്നും  ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയുന്ന നിയമപ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവർത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയടക്കം മൂന്ന് പേർക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories