പ്രതിപക്ഷനേതാവിന്‍റെ വസതിയിലേക്കുള്ള എസ്.എഫ്.ഐ മാര്‍ച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തിയത്. പന്തവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ തീപ്പന്തം പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി.തലസ്ഥാനത്ത് സമീപകാലത്തുണ്ടായതിൽ ഏറ്റവും സംഘര്‍ഷം നിറഞ്ഞ മാര്‍ച്ചായിരുന്നു കഴിഞ്ഞദിവസം രാത്രിയിൽ നടന്നത്.
മൂന്ന് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വീണാ നായരും കൗണ്‍സിലര്‍ മേരി പുഷ്പവും അടക്കം മൂന്ന് സ്ത്രീകളെയും പ്രതിയാക്കിയിട്ടുണ്ട്.8000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും എഫ്.ഐ.ആറിൽ ചേർത്തിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 28, 2025 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തീപ്പന്തം വലിച്ചെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു'; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്