അതേസമയം, നവകേരള ബസിന് നേരെ പ്രതിഷേധിച്ച കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലുണ്ടായിരുന്നവർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് രണ്ടുദിവസം മുൻപ് കേസെടുത്തിരുന്നു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
Also read: ചാലക്കുടി എസ്‌ഐയെ തെരുവുപട്ടിയെ പോലെ തല്ലുമെന്ന് ഭീഷണി; SFI നേതാവ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തു
ഡിസംബർ 15ന് ആലപ്പുഴ ജില്ലയിലെ കായംകുളം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിസഭാ സഹപ്രവർത്തകരും പോകുമ്പോഴായിരുന്നു പ്രതിഷേധം.
advertisement
ഈ സംഭവം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യാപക വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പിണറായി പറഞ്ഞു. തന്നെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണെന്ന് ഡിസംബർ 16ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
താൻ നടന്നുവരുമ്പോൾ പ്രസ് ഫോട്ടോഗ്രാഫർ തന്റെ അടുത്ത് വന്നിരുന്നുവെന്നും തന്റെ അംഗരക്ഷകൻ അവരെ മാറ്റിനിർത്തുന്നത് സ്വാഭാവികമാണെന്നും ആയിരുന്നു വിശദീകരണം.
Summary: A case has been registered against the commandoes of the Chief Minister for attacking the KSU workers. Four FIRs have been registered