അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിന്റെ യുക്തി എന്തെന്ന് കോടിയേരി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ സ്ത്രീകള്‍ ദർശിച്ചാല്‍ ബ്രഹ്മചര്യം നഷ്ടമാകുമെന്നു പറഞ്ഞാണ് ശബരിമല കര്‍മ്മ സമിതി സമരം നടത്തുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി പിന്തുണ നല്‍കുന്നത്. എന്നാല്‍ കാലങ്ങളായി സ്ത്രീളെയും പുരുഷന്‍മാരെയും കാണുന്ന അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ? എന്നും കോടിയേരി ചോദിച്ചിരുന്നു. 'കേരള സമൂഹത്തിലെ വലതുപക്ഷവത്ക്കരണം' എന്ന വിഷയത്തില്‍ ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2019 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമൃതാനന്ദമയിയെ അപമാനിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കൊടിക്കുന്നിൽ
