അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിന്റെ യുക്തി എന്തെന്ന് കോടിയേരി

Last Updated:

കാലങ്ങളായി സ്ത്രീളെയും പുരുഷന്‍മാരെയും കാണുന്ന അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ? കര്‍മ്മ സമിതിയുടെ സമരത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിലുള്ള യുക്തി എന്താണെന്നും കോടിയേരി ചോദിച്ചു

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്തസംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ സ്ത്രീകള്‍ ദശിച്ചാല്‍ ബ്രഹ്മചര്യം നഷ്ടമാകുമെന്നു പറഞ്ഞാണ് ശബരിമല കര്‍മ്മ സമിതി സമരം നടത്തുന്നത്. ഈ സമരത്തിനാണ് അമൃതാനന്ദമയി പിന്തുണ നല്‍കുന്നത്. എന്നാല്‍ കാലങ്ങളായി സ്ത്രീളെയും പുരുഷന്‍മാരെയും കാണുന്ന അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ? കര്‍മ്മ സമിതിയുടെ സമരത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിലുള്ള യുക്തി എന്താണെന്നും കോടിയേരി ചോദിച്ചു. 'കേരള സമൂഹത്തിലെ വലതുപക്ഷവത്ക്കരണം' എന്ന വിഷയത്തില്‍ ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
തുടര്‍ച്ചയായി സംസ്ഥാനത്ത് ഇടതു ഭരണം വരുമെന്ന അവസ്ഥയുണ്ടായാല്‍ വലതുപക്ഷം ഒന്നിക്കും. ദേശീയ തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദല്‍ ആകാന്‍ ഇടതുപക്ഷത്തിനു മാത്രമെ സാധിക്കൂ.
കോരളത്തിലെ ഇടത് സര്‍ക്കാരിന്റെ നിലപാടാണ് ദേശീയ തലത്തില്‍ സ്വാധീനിക്കപ്പെടുന്നത്. ഇപ്പോള്‍ ഇടത് ഭരണത്തിന് തുടര്‍ച്ച ഉണ്ടാകും എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതു തടയാന്‍ വലത് മുന്നണികള്‍ ഒന്നിച്ചിരിക്കുകയാണ്. ഇതിനായി മതശക്തികളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നു. വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് ഇതിന് ശ്രമിക്കുന്നത്.
advertisement
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ രംഗത്തെത്തിയത് എന്‍.എസ്.എസ് മാത്രമാണ്. കോടതി വിധിക്ക് അനുകൂലമായിരുന്നു ആര്‍.എസ്.എസ്. എന്നാല്‍ എന്‍.എസ്.എസ് ആളുകളെ രംഗത്തിറക്കിയപ്പോള്‍ ആര്‍.എസ്.എസും നിലപാട് മാറ്റുകയായിരുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിന്റെ യുക്തി എന്തെന്ന് കോടിയേരി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement