ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജി സംബന്ധിച്ച ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. സിപിഎം എംഎല്‍എ മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തി. കേന്ദ്രം ഇടപെട്ട് സുരേഷ് ഗോപിയെ നിയന്ത്രിക്കണമെന്ന് പ്രതികരിച്ചു. സുരേഷ് ഗോപിയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനായി രാമനിലയത്തിൽ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തള്ളി മാറ്റുകയായിരുന്നു.
advertisement
ഇതിനു പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതിയും നൽകി. വിമർശനവും പരാതികളും ഉയർന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയായ തനിക്കും സുരക്ഷാ ജീവനക്കാര്‍ക്കും നേരെ കയ്യേറ്റശ്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി അയച്ചു. വിവരം കേന്ദ്ര സർക്കാരിനെയും അറിയിച്ചു. ഇതോടെ കേന്ദ്രമന്ത്രിയുടെ സുരക്ഷ കൂട്ടി. അതേസമയം കേന്ദ്ര സർക്കാരിനെ സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നത് സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് ഇന്ന് ദില്ലി പൊലീസ് റിപ്പോർട്ട് നൽകിയേക്കും.
