TRENDING:

CBI in Life Mission| ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Last Updated:

ലൈഫ് മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി.ജി വരുണിന്റെ ബഞ്ച് ഉത്തരവിട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ ആണ് ഹര്‍ജി നല്‍കിയത്‌. എന്നാൽ, സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് നൽകാനോ കോടതി തയാറായില്ല. ലൈഫ് മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി.ജി. വരുണിന്റെ ബഞ്ച് ഉത്തരവിട്ടു. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്ന് പരിഗണിക്കും.
advertisement

Also Read- സജീവ കോവിഡ് കേസുകളിൽ മൂന്നാമതെത്തി കേരളം; രാജ്യത്തെ കോവിഡ് രോഗികൾ 63 ലക്ഷം കടന്നു

പദ്ധതിക്കെതിരായി ഉയർന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ചട്ടവിരുദ്ധമല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഫ്ളാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.

advertisement

Also Read- Babri Masjid Demolition Case Verdict | 'മുനവറലി ശിഹാബ് തങ്ങൾ ബാബരി വിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ത്?' DYFI

രാഷ്ട്രീയ വൈരാഗ്യം വെച്ച് കോൺഗ്രസ് നേതാവ് നല്‍കിയ പരാതിയാണിതെന്ന് സർക്കാർ വാദിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം, പദ്ധതിയെ കുറിച്ച് ഉയർന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് സംബന്ധിച്ച് വ്യക്തമാകൂവെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സിബിഐ കോടതിയില്‍ വാദം ഉയര്‍ത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories